ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്ത മുസ്ലീം കുടുംബങ്ങൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. ബറേലിയിലെ ഇന്ദ് ജാഗിർ ഗ്രാമത്തിലും, സിരൗളി പോലീസ് സ്‌റ്റേഷൻ പരിധിയിലും ആയിരുന്നു സംഭവം. ഇരകൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ദ് ജാഗിറിൽ ബിജെപി അനുകൂലിയായ ഇൻതിയാസ് അഹമ്മദിനും കുടുംബത്തിനും നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കുറേ വർഷങ്ങളായി ബിജെപിയോട് അനുഭാവം പുലർത്തുന്ന വ്യക്തിയാണ് ഇൻതിയാസ്. തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയ്ക്കായി പരസ്യമായി പ്രചാരണങ്ങളിൽ ഉൾപ്പെടെ സജീവമായി പങ്കെടുത്തിരുന്നു. ഇതിൽ നിരവധി എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും അദ്ദേഹം കാര്യമാക്കിയിരുന്നില്ല.
ഇതിനിടെ സുഹൃത്തുക്കളായ ആനീസ്, ആസാദ്, അൻവർ, ജാഫർ എന്നിവർ ഇൻതിയാസിനെ കാണാൻ വീട്ടിൽ എത്തുകയായിരുന്നു. സമാജ് വാദി പാർട്ടിയ്ക്ക് വോട്ട് ചെയ്യാൻ ഇവർ നിർബന്ധിച്ചു. എന്നാൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് മാത്രമേ വോട്ട് നൽകൂ എന്ന നിലപാടിൽ അദ്ദേഹവും കുടുംബവും ഉറച്ചു നിൽക്കുകയായിരുന്നു. ഇതോടെയായിരുന്നു മർദ്ദനം.
സിരൗളിയിൽ നിരവധി കുടുംബങ്ങൾക്ക് നേരെയായിരുന്നു മതതീവ്രവാദികളുടെ ഭീഷണി. ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ട് നൽകിയാൽ കൊലപ്പെടുത്തുമെന്നുൾപ്പെടെ മതതീവ്രവാദികൾ ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികൾ പറയുന്നു. ഭീഷണിയെ എതിർത്ത ചിലരെ മതതീവ്രവാദികൾ ആക്രമിച്ചിട്ടുണ്ട്.
Discussion about this post