ഡല്‍ഹി: അരുവിക്കരയില്‍ എല്‍ഡിഎഫ് അനുകൂല സാഹചര്യം മുതലെടുക്കാനായില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. പിണറായി വിജയനും-വിഎസ് അച്യൂതാനന്ദനും ഒരുമിച്ച് വേദി പങ്കിടണമായിരുന്നുവെന്നും യോഗം വിലയിരുത്തി.
അതേസമയം ബിജെപി കൂടുതല്‍ വോട്ട് പിടിച്ചത് തിരിച്ചടിയായെന്ന് സംസ്ഥാനഘടകം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. യുഡിഎഫ് ഭരണം ദുരുപയോഗം ചെയ്തുവെന്നു സംസ്ഥാനഘടകം നേതാക്കള്‍ അരിയിച്ചു. എം വജയകുമാര്‍ മികച്ച സ്ഥാനാര്‍ത്ഥിയായിരുന്നു. മികച്ച സാഹചര്യമാണ് ഉണ്ടായിരുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ടാവേണ്ടതായിരുന്നു എന്നിട്ടും വിജയകുമാര്‍ തോറ്റതിന് ഒരു ന്യായീകരണവുമില്ലെന്നും ചില നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. പിണറായിയും വിഎസും ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ അണികള്‍ക്കിടയിലുണ്ടായ ആശങ്ക പരിഹരിക്കാമായിരുന്നുവെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലും, ത്രിപുരയിലും ബിജെപി ശക്തമാകുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് യോഗം വിലയിരുത്തി. ഇവിടെ സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗം ചര്‍ച്ച ചെയ്തു,
Discussion about this post