ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുളള 70 ശതമാനം വിദ്യാർത്ഥികൾ പഠിക്കുന്ന കൂച്ച് ബഹാർ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഡൈനിങ്ങ് റൂമുകൾ നിർമ്മിക്കാനുളള സർക്കാർ നീക്കത്തിനെതിരെ ബി.ജെപി. ന്യൂന പക്ഷത്തെ വേർതിരിക്കുന്നതിന് പിന്നിൽ എന്തെങ്കിലും വഞ്ചനാപരമായ ഉദ്ദേശം ഉണ്ടോ എന്ന് പശ്ചിമബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ് ചോദിച്ചു.മമത ബാനർജിയെ വീണ്ടും പ്രതികൂട്ടിലാക്കുകയാണ് സംഭവം.
പശ്ചിമ ബംഗാൾ സർക്കാർ ഒരു സർക്കുലർ ഇറക്കിയിരുന്നു. 70 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ വിദ്യാർത്ഥികൾ മുസ്ലീം സമുദായത്തിൽ നിന്നുളള കുട്ടികൾ പഠിക്കുന്ന സ്ഥലങ്ങളിൽ ഇരിപ്പിടങ്ങളുളള ഒരു ഡൈനിങ്ങ് ഹാൾ റിസർവ് ചെയ്യാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മതത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ തമ്മിലുളള ഈ വിവേചനം എന്തിനാണ്. എനിക്ക് ഇതിനെ കുറിച്ച് അറിയില്ലായിരുന്നു. ഇത് പഴയ സർക്കുലറായിരുന്നു . അത് ഇതിനോടകം പിൻവലിച്ചെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വിശദീകരണം.
എന്തുകൊണ്ടാണ് സ്കൂളുകളിൽ മതപരമായ ഭിന്നത് സൃഷ്ടിക്കുന്നത്, അംഗീകരിക്കാനാകില്ലെന്ന് പരസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ പറഞ്ഞു
Discussion about this post