അമര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ ആദ്യ സംഘം യാത്ര ആരംഭിച്ചു. കശ്മീര്‍ ഗവര്‍ണ്ണറുടെ ഉപദേഷ്ടാവ് കെ.കെ ശര്‍മ്മ ആദ്യ സംഘത്തിന്റെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ജമ്മുകശ്മീര്‍ ബേസ് ക്യാമ്പില്‍ നിന്ന് പൂജാ കര്‍മ്മങ്ങളോടെയാണ് യാത്ര ആരംഭിച്ചത്.
മുന്‍കാല വര്‍ഷങ്ങളിലേതുപോലെ യാത്രയ്ക്ക് എല്ലാവിധ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് കെ. കെ ശര്‍മ്മ അറിയിച്ചു.ജമ്മു ശ്രീനഗര്‍ യാത്രാ പാതയില്‍ എല്ലാ സുരക്ഷ ക്രമീകരണങ്ങളും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
തീര്‍ത്ഥാനത്തിനായുള്ള സുരക്ഷയുടെ കാര്യത്തില്‍ പ്രദേശികവാസികളില്‍ നിന്നും നല്ല സഹകരണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതു തുടരുമെന്നാണ് പ്രതീക്ഷയെന്നും ശര്‍മ്മ പറഞ്ഞു.
Discussion about this post