ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതമെന്ന് എ.പി.അബ്ദുള്ളക്കുട്ടി. . പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാളാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപി ന്യൂനപക്ഷത്തിന് എതിരാണെന്നത് വ്യാജമായ പ്രചാരണം മാത്രമാണ്. മുസ്ലീം യുവാക്കള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. അഴിമതിയില്ലാത്ത സത്യസന്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദി. ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബുധനാഴ്ചയാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. മോദിയെ സ്തുതിച്ച് കൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.
താനിപ്പോള്‍ ദേശീയ മുസ്ലിമായി മാറിയെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്
Discussion about this post