ഐഎസ്ആര്‍ഒ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന് (MOM) എന്ന മംഗള്യാന് വിജയകരമായി വിക്ഷേപിച്ച സമയത്ത് ചൊവ്വാ പര്യവേഷണത്തിനു നേതൃത്വം നല്കിയ സ്ത്രീകളായ ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും വിജയമാഘോഷിയ്ക്കുന്ന ചിത്രം അന്താരാഷ്ട്രമാദ്ധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയിരുന്നു.
സാരിയും വളകളുമണിഞ്ഞ് മുടിയില്‍ മുല്ലപ്പൂവും ചൂടി നിന്ന ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും ചിത്രം ഇന്ത്യയുടെ സ്വത്വം ചൊവ്വയോളം ഉയര്ത്തിപ്പിടിച്ചെന്നാണ് അഭിപ്രായം , സാമൂഹ്യമാദ്ധ്യമങ്ങളും ഇന്ത്യന്‍ നരീശക്തിയുടെ ആ ചിത്രം വൈറലായിരുന്നു ചിത്രം.
ആ ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അമേരിക്കന്‍ ഇന്ത്യന്‍ ചലച്ചിത്രസംവിധായകയായ രാധാ ഭരദ്വാജ് പുതിയ സിനിമയുമായി വരുന്നു. Space MOMs: A Celebration of Girl Power, A Celebration of India എന്നാണീ സിനിമയ്ക്ക് പേരുനല്കിയിരിയ്ക്കുന്നത്.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇന്ത്യയേയും, ഇന്ത്യന്‍ കാഴ്ചപാടുകളെയും മോശമായി ചിത്രീകരിയ്ക്കുന്നത് കണ്ടാണ് ഇത്തരമൊരു സിനിമ സംവിധാനം ചെയ്യണമെന്ന് തീരുമാനിച്ചത്. ഇന്ത്യന്‍ സ്ത്രീകളെ ദുര്‍ബലകളായ അടിച്ചമര്‍ത്തപ്പെട്ട ഇരകളായാണ് പാശ്ചാത്യ മാദ്ധ്യമങ്ങളും കലകളും അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ ഇന്ത്യന്‍ നാരിശക്തി എന്തെന്ന് ലോകത്തെ അറിയിയ്ക്കാനാണ് ഈ ചിത്രം ഞാന്‍ സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഒരു ദേശീയമാദ്ധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ രാധാ ഭരദ്വാജ് പറഞ്ഞു.
മുന്‍ ചെയര്മാന് ഡോക്ടര്‍ ആര് രാധാകൃഷ്ണന് ഉള്‍പ്പെടെ ഐ എസ് ആര് ഒയിലെ ശാസ്ത്രജ്ഞരുമായും സാങ്കേതികവിദഗ്ധരുമായും ചര്‍ച്ചകള്‍ നടത്തിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഒരേ സമയം സാധാരണക്കാരില്‍ സാധാരണക്കാരികളും പ്രതിഭാശക്തിയില്‍ അത്ഭുതപ്പെടുത്തുന്ന നിലയില്‍ അസാധാരണരുമായ സ്ത്രീശക്തിയാണ് നമുക്കുള്ളത്.
വിദ്യാബാലന് അഭിനയിയ്ക്കുന്ന ഇതേ വിഷയത്തിലെ ബിഗ്ബജറ്റ് ബോളിവുഡ് ചിത്രം അടുത്തുതന്നെ റിലീസ് ചെയ്യുന്നുണ്ട്. തന്റെ ചിത്രത്തിന്റെ തിരക്കഥ വായിച്ച ശേഷമാണ് ഇങ്ങനെയൊരു പ്രൊജക്ട് ആ ബോളിവുഡ് കമ്പനി തുടങ്ങിയതെന്നും രാധാ ഭരദ്വാജ് ആരോപിക്കുന്നു.
പക്ഷേ ബോളിവുഡ് ബ്ലോക്ബസ്റ്ററുകളെപ്പോലെ ഇന്ത്യന്‍ പാരമ്പര്യത്തെ രാഷ്ട്രീയശരികള്ക്ക് വേണ്ടി വെള്ളം ചേര്‍ക്കണ്ട ഗതികേട് എന്റെ സിനിമയ്ക്കില്ലെന്നും വസ്തുതകളെ കൃത്യമായി അവതരിപ്പിക്കുന്ന, ഇന്ത്യന്‍ ആഴങ്ങളെ ആഘോഷിയ്ക്കുന്ന സിനിമയായിരിയ്ക്കും തന്റേതെന്നും രാധാ ഭരദ്വാജ് അറിയിച്ചു.
Discussion about this post