മുംബൈ: രണ്ടാം എൻ ഡി എ സർക്കാരിന്റെ ആദ്യ ബജറ്റിന് മുന്നോടിയായി ഓഹരി വിപണികൾ വൻ നേട്ടത്തിൽ വ്യാപാരം തുടങ്ങി. മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 124 പോയിന്റ് ഉയർന്ന് 40,03.81ൽ വ്യാപാരം പുരോഗമിക്കുന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 35 പോയിന്റ് ഉയർന്ന് 11,982ലെത്തി.
വളർച്ചാ നിരക്കിൽ വൻ വർദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണികളിലെ ഉണർവ്വിന് കാരണമായി വിലയിരുത്തപ്പെടുന്നത്. നിക്ഷേപം വർദ്ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും വിപണികൾ പ്രതീക്ഷിക്കുന്നു.
എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികള്‍ വൻ നേട്ടത്തിൽ വ്യാപാരം തുടരുന്നു.
കോര്‍പ്പറേറ്റ് നികുതി കുറച്ചേക്കുമെന്ന വിലയിരുത്തലും ഓഹരി വിപണിയെ ഉണർത്താൻ കാരണമായിട്ടുണ്ട്.
Discussion about this post