വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പാക്കുമെന്ന് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്തിയുടെ പ്രഖ്യാപനം. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സമാനമായ രീതിയില്‍ ജലഗ്രിഡും ഗ്യാസ് ഗ്രിഡും നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
2022ഓടെ എല്ലാവര്ക്കും വീട്, എല്ലാവര്ക്കും വൈദ്യുതി, എല്ലാവര്ക്കും ഗ്യാസ് എന്നിവ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളാണ്. എല്ലാവര്ക്കും വീട് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പ്രധാന്‍മന്ത്രി ആവാസ് യോജന കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കും.
ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. ഭവന വാടകസംവിധാനത്തില്‍ നിലവിലുള്ളത് ദുരിതാവസ്ഥയാണ്. ഇത് മറികടക്കാന്‍ മാതൃകാ വാടകനിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു
Discussion about this post