ഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൂന്ന് വർഷത്തിനുള്ളിൽ 1 കോടി 95 ലക്ഷം ഭവനങ്ങൾ നിർമ്മിക്കുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ.
ഭവനനിർമ്മാണം പൂർത്തീകരിക്കനുള്ള സമയപരിധി നാല് വർഷത്തിനുള്ളിൽ 314ൽ നിന്ന് 114 ദിവസങ്ങളായി കുറയ്ക്കാൻ കഴിഞ്ഞെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
ഗ്രാമീണരെയും കർഷകരെയും പാവപ്പെട്ടവരെയും സമ്പദ്ഘടനയുടെ കേന്ദ്രമാക്കി സർക്കാർ മുന്നോട്ട് പോകുമെന്നും ബജറ്റ് അവതരണത്തിന്റെ ഭാഗമായി മന്ത്രി പറഞ്ഞു.
പാചകവാതകവും വൈദ്യുതിയും ശൗചാലയങ്ങളും ഉൾപ്പെടുത്തിയാകും പ്രധാനമന്ത്രി ഭവനപദ്ധതിയുടെ വിപുലീകരണമെന്നും ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
Discussion about this post