ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട കേസ് സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായ കേസാണ് അത്. പാര്‍ട്ടിയേയും സെക്രട്ടറിയേയും അതിനോട് ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 20 വര്‍ഷത്തില്‍ കൂടുതല്‍ ആയുസ് പാലത്തിന് ഇല്ല. ആകെയുള്ള 102 ഗര്‍ഡറുകളില്‍ 97 ലും വിള്ളല്‍ കണ്ടെത്തി. സിമന്റും കമ്പിയും ആവശ്യത്തിനില്ലാത്തത് പാലത്തിന് ഉറപ്പില്ലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.തകരാര്‍ നീക്കാന്‍ 18 കോടി രൂപ ചെലവ് വരും. പാലം നിര്‍മ്മിച്ചത് 42 കോടി ചെലവിട്ടാണ്. 10 മാസമെങ്കിലും തകരാര്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി എസ്.പി.ക്കെതിരായി പലതരത്തിലുള്ള പരാതികള്‍ വന്നിട്ടുണ്ട്. അത് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് നെടുങ്കണ്ടത്ത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. . നെടുങ്കണ്ടം കസ്റ്റ്ഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Discussion about this post