ഡൽഹി: ഉജാല പദ്ധതിപ്രകാരം വിതരണം ചെയ്ത എൽ ഇ ഡി ബൾബുകളിലൂടെ പ്രതിവർഷം 18,342 കോടി രൂപ ലാഭിക്കുന്നതായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. 35 കോടി ബൾബുകൾ ഈ പദ്ധതി പ്രകാരം വിതരണം ചെയ്തു കഴിഞ്ഞതായും ബജറ്റ് അവതരണ വേളയിൽ മന്ത്രി ലോക്സഭയിൽ പറഞ്ഞു.
ഊർജ്ജനഷ്ടം ഉണ്ടാക്കുന്ന ബൾബുകളുടെ ഉപയോഗം പൂർണ്ണമായി ഇല്ലാതാകുമെന്നും സൗരോർജ്ജ അടുപ്പുകളുടെയും ബാറ്ററി ചാർജ്ജറുകളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉജാല പദ്ധതിയുടെ പ്രധാന ലക്ഷ്യം മികച്ച പ്രകാശ സംവിധാനം ലഭ്യമാക്കുക എന്നതാണ്. അത് വഴി വൈദ്യുതി ഉപഭോഗം കുറയ്ക്കാനാകുമെന്നും പരിസ്ഥിതി സംരക്ഷണം സാദ്ധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post