ഡൽഹി: 1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങൾ ഉടൻ വിനിമയത്തിലെത്തുമെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. ബജറ്റ് അവതരണത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
20 രൂപയുടെ നാണയം പുറത്തിറങ്ങുന്നത് രാജ്യത്ത് ആദ്യമായാണ്. 12 വശങ്ങൾ ഉൾപ്പെടുന്ന തരത്തിലാണ് പുതിയ നാണയം രൂപകല്പന ചെയ്തിരിക്കുന്നത്. മറ്റ് നാണയങ്ങൾ വൃത്താകൃതിയിലാണ്. മൂല്യത്തിനനുസരിച്ച് ഭാരം വ്യത്യാസപ്പെട്ടിരിക്കുന്ന തരത്തിൽ രൂപകല്പന ചെയ്തിരിക്കുന്ന ഈ നാണയങ്ങളുടെ പ്രത്യേകത അന്ധർക്കും വേഗത്തിൽ തിരിച്ചറിയാൻ കഴിയുമെന്നതാണ്.
കഴിഞ്ഞ മാർച്ച് മാസം ഏഴാം തീയതി പുതിയ നാണയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തു വിട്ടിരുന്നു.
Discussion about this post