കാര്യക്ഷമത വർധിപ്പിക്കുന്നതിനും യാത്രക്കാരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനുമായി ഇന്ത്യൻ റെയിൽവെയുടെ ചില മേഖലകൾ സ്വകാര്യ നിക്ഷേപത്തിനായി തുറന്നു കൊടുക്കുമെന്ന് റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുളള മാനദണ്ഡങ്ങൾ സർക്കാർ ലഘൂകരിച്ചിട്ടുണ്ട്.
റെയിൽവെയുടെ പൊതു സ്വകാര്യ പങ്കാളിത്തം ഈ വർഷത്തെ പ്രധാന സവിശേഷതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഒന്നായി മാറ്റുന്നതിന് കൂടുതൽ നിക്ഷേപം ആവശ്യമുണ്ട്. അടുത്ത 10-12 വർഷത്തിനുളളിൽ 50 ലക്ഷം കോടി രൂപ റെയിൽവെ വികസനത്തിന് ആവശ്യമായി വരുമെന്ന് ധനമന്ത്രി സൂചിപ്പിച്ചു. സർക്കാരിന് ഇത്രയും തുക അനുവദിക്കാൻ കഴിയില്ല.
അടിസ്ഥാന സകൗര്യവും സേവനങ്ങളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് സാധ്യതയുളള ചില മേഖലകളിൽ നിക്ഷേപങ്ങൾ നടത്തണം.പാസഞ്ചർ ട്രെയിനുകൾ ,റോളിങ്ങ് സ്റ്റോക്ക് നിർമ്മാണം തുടങ്ങിയ പക്രിയ നടന്നു കൊണ്ടിരിക്കുകയാണ
Discussion about this post