ബംഗലൂരു: പാർട്ടിയിൽ ചേർന്നതുമായി ബന്ധപ്പെട്ട അഞ്ജു ബോബി ജോർജ്ജിന്റെ നിലപാട് മാറ്റത്തിനെതിരെ ബിജെപി.
‘അഞ്ജു ബോബി ജോർജ്ജ് പാർട്ടി വേദിയിൽ വരുകയും ബിജെപി കർണ്ണാടക സംസ്ഥാന അദ്ധ്യക്ഷൻ ബി എസ് യെദ്യൂരപ്പയിൽ നിന്നും പാർട്ടി പതാക ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇപ്പോൾ അവർ നിലപാട് മാറ്റിയത് എന്തു കൊണ്ടാണെന്നറിയില്ല. അദ്ധ്യക്ഷനിൽ നിന്നും പൊതു വേദിയിൽ വെച്ച് പാർട്ടി പതാക സ്വീകരിക്കുന്നതിന്റെ അർത്ഥം അവർക്കറിയില്ലേ?’ ബിജെപി കർണ്ണാടക മാദ്ധ്യമ കൺവീനർ എസ് ശാന്താറാം പറഞ്ഞു.
ഞായറാഴ്ചയായിരുന്നു യെദ്യൂരപ്പയിൽ നിന്നും അഞ്ജു ബോബി ജോർജ്ജ് ബിജെപി അംഗത്വം സ്വീകരിച്ചത്. എന്നാൽ പാർട്ടിയിൽ ചേർന്ന വിവരം അഞ്ജു നിഷേധിച്ചതായി മാദ്ധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ജൂലൈ ആറിന് വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് തുടക്കം കുറിച്ചത്. പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ ഇരുപത് ശതമാനം വർദ്ധനവാണ് ബിജെപി കണക്ക് കൂട്ടുന്നത്.
Discussion about this post