കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് വിമത എംഎല്‍എമാരെ താനാണ് മുംബൈയിലേക്ക് കടത്തിയതെന്ന ആരോപണത്തിന് വിശദീകരണവുമായി ബിജെപിയുടെ രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖര്‍. നിങ്ങളുടെ സഖ്യത്തിലാണ് പ്രശ്‌നമുള്ളത്. വിമാനത്തിന്റെ പേര് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തരുതെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കളോട് ട്വിറ്ററിലൂടെ പറഞ്ഞു.
എംഎല്‍എമാര്‍ മുംബൈയിലേക്ക് പോയി എന്ന് പറയുന്ന വിമാനം വാണിജ്യ അടിസ്ഥാനത്തില്‍ ചാര്‍ട്ടര്‍ ചെയ്ത് ഉപയോഗിക്കുന്നതാണ്.നിങ്ങളുടെ മന്ത്രിമാരടക്കം നിരവധി ആളുകള്‍ ഇതിന് മുമ്പും ഈ വിമാനത്തില്‍ ചാര്‍ട്ടര്‍ ചെയ്ത് യാത്ര ചെയ്തിട്ടുണ്ട്. അത് കൊണ്ട് വിമാനത്തിന്റെ പേരില്‍ എന്നെയോ ബിജെപിയേയോ കുറ്റപ്പെടുത്തരുത്.
അഴിമതിയും അവസരവാദവും നിറഞ്ഞ നിങ്ങളുടെ സഖ്യത്തിന്റെ പ്രശ്‌നമാണ് ഇപ്പോഴത്തേതെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.
രാജീവ് ചന്ദ്രശേഖര്‍ മേധാവിയായ ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തിലായിരുന്നു ബെംഗളൂരു എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്ന് രാജി സമര്‍പ്പിച്ച വിമത എംഎല്‍എമാര്‍ മുംബൈയിലേക്ക് കടന്നത്. ബിജെപി നേതാക്കള്‍ നേരിട്ടാണ് ഇവരെ കടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
Discussion about this post