കര്‍ണാടകയില്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനം എടുക്കണമെന്ന് സുപ്രിം കോടതി. ഇന്ന് വൈകിട്ട് ആറ് മണിക്കകം തീരുമാനം എടുക്കണമെന്നാണ് സുപ്രിം കോടതി സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നാളെ ഹര്‍ജി സുപ്രിം കോടതി പരിഗണിക്കും.
എംഎല്‍എമാര്‍ക്ക് വേണമെങ്കില്‍ സ്പീക്കറെ കാണാം. ആവശ്യമായ സുരക്ഷ എംഎല്‍എമാര്‍ക്ക് നല്കാന് ഡിജിപിയ്ക്ക് സുപ്രിം കോടതി നിര്‍ദ്ദേശം നല്കി.
സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പത്ത് വിമത എംഎല്‍എമാരാണ് സുപ്രിം കോടതിയെ സമീപിച്ചത്. കേസില്‍ അടിയന്തിര തീരുമാനം വേണമെന്ന ഹര്‍ജി ഭാഗം അഭിഭാഷകന് മുകുള്‍ റോത്തഗിയുടെ അപേക്ഷ കോടതി പരിഗണിക്കുകയായിരുന്നു. ഉത്തരവായല്ല നിര്‍ദ്ദേശമായാണ് ആവശ്യങ്ങള്‍ സുപ്രിം കോടതി മുന്നോട്ട് വച്ചത്.
Discussion about this post