ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചൂട് ഉച്ഛസ്ഥായിയിൽ.52.3 ഡിഗ്രി ചൂടാണ് ഇന്ന് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഡല്‍ഹിയിലെ മുങ്കേഷ്പൂരിലെ താപനില നിരീക്ഷണ കേന്ദ്രത്തിലാണ് ഇത്രയും കടുത്ത താപനില റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇത്രയും തീവ്രമായ താപനിലയില്‍ മുങ്കേഷ്പൂരില്‍ രേഖപ്പെടുത്തിയത്
റെക്കോർഡ് താപനിലക്കിടെ, നഗരത്തിൻ്റെ വൈദ്യുതി ഉപഭോഗം ബുധനാഴ്ച എക്കാലത്തെയും ഉയർന്ന അളവായ 8,302 മെഗാവാട്ടിലെത്തി.
നരേലയിൽ കഴിഞ്ഞ ദിവസം 49.9 ഡിഗ്രി സെൽഷ്യസും നജാഫ്ഗഡിൽ 49.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു. ആര്യനഗറിലെ താപമാപിനിയിൽ 47.7 ഡിഗ്രീയാണ് രേഖപ്പെടുത്തിയത്. 1988ൽ രേഖപ്പെടുത്തിയ 47.4 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ ഇതുവരെ ഏറ്റവുമുയർന്ന താപനില.
ഡല്‍ഹിയിലെ കടുത്ത ചൂടില്‍ മലയാളി പോലീസുകാരന്‍ ഇന്നു സൂര്യാഘാതമേറ്റു മരിച്ചിരുന്നു. ഉത്തംനഗര്‍ ഹസ്ത്സാലില്‍ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്.
അതേസമയം കേരളതീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്.
Discussion about this post