ന്യൂഡൽഹി: ശശി തരൂർ എംപിയുടെ പിഎ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിൽ. പിഎ ശിവകുമാറും ഇയാളുടെ കൂട്ടാളിയുമാണ് പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരിൽ നിന്നും 500 ഗ്രാം സ്വർണം കണ്ടെടുത്തു.
ദുബായിൽ നിന്നും വന്ന ഒരാളുടെ പക്കൽ നിന്നും സ്വർണം വാങ്ങുന്നതിനിടെയായിരുന്നു പ്രതികളെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. എയർഡ്രോം എൻട്രി പെർമിറ്റ് കാർഡ് ഉപയോഗിച്ചാണ് പ്രതി വിമാനത്താവളത്തിൽ പ്രവേശിച്ചത്.
Discussion about this post