തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കുമെന്ന് പ്രവചനം. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ ഗതിയിൽ ജൂൺ ഒന്നിന് കേരളത്തിൽ ആരംഭിക്കുകയും ജൂലൈ 15 ഓടെ രാജ്യം മുഴുവൻ വ്യാപിക്കുകയും വടക്കോട്ട് നീങ്ങുകയും ചെയ്യും. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ബുധനാഴ്ച അറിയിച്ചു.
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ഉള്ളതിനാൽ. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട് ഒഴികെയുള്ള ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.
തെക്കൻ കേരളതീരം, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. മീൻപിടിത്തത്തിന് പോകരുതെന്നും അറിയിപ്പുണ്ട്.
തിരുവനന്തപുരം ജില്ലയിൽ നിലവിൽ ഏട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 66 പേരുണ്ട്.എറണാകുളം ജില്ലയിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
Discussion about this post