ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമെന്ന് ഉറപ്പിച്ച് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി. മൂന്നാം തവണ നരേന്ദ്രമോദി അധികാരത്തിലേറുമ്പോൾ സത്യപ്രതിജ്ഞ കർത്തവ്യപഥിലാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ ഒമ്പതിനോ പത്തിനോ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച സൂചന.
ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമേ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. സത്യപ്രതിജ്ഞ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ 100 ക്യാമറകൾ ഉപയോഗിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.സത്യപ്രതിജ്ഞാ ചടങ്ങിന് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് മേയ് 24 ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നിവയിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഈ യോഗത്തില്‍ പങ്കെടുത്തു, ഈ യോഗത്തില്‍ സത്യപ്രതിജ്ഞാ വേദിയോ തീയതിയോ സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും നല്‍കിയിരുന്നില്ല.
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി കർത്തവ്യപഥ് നവീകരിച്ചിരുന്നു. ആദ്യ രണ്ട് മോദി സർക്കാരുകളുടെ നേട്ടങ്ങൾ കാണിക്കുന്നതിനും വികസിതഭാരതം എന്ന സന്ദേശം നൽകുന്നതിനും ഉചിതമായ സ്ഥലം എന്നരീതിയിലാണ് കർത്തവ്യപഥ് സത്യപ്രതിജ്ഞാ ചടങ്ങിനായി പരിഗണിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച കരട് രൂപരേഖ തയ്യാറായിക്കഴിഞ്ഞു.
Discussion about this post