ജീവിതമാകുമ്പോൾ ഒരു പങ്കാളിയൊക്കെ ആയാൽ കൊള്ളാമെന്ന് തോന്നുന്നത് സ്വാഭാവികം. നമ്മുടെ സുഖദുഖങ്ങളിൽ കൂടെ നിൽക്കാൻ ഒരു പങ്കാളിയുണ്ടാവുക എന്നത് മനോഹരമാണ്. എന്നാൽ എല്ലാവർക്കും ഇങ്ങനെയൊരു പങ്കാളി ഉണ്ടായിക്കൊള്ളണമെന്നില്ല.
ഒരു ഗേൾഫ്രണ്ട് ഉണ്ടായിരുന്നുവെങ്കിൽ എന്ന് ചിന്തിക്കുന്നവർക്ക് ഇപ്പോഴിതാ വാടകയ്ക്ക് ഗേൾഫ്രണ്ടിനെ വരെ ലഭിക്കും. വിദേശരാജ്യത്താണെങ്കിൽ തെറ്റി നമ്മുടെ ഇന്ത്യയിലാണിത്. വാടകയ്ക്ക് ഗേൾഫ്രണ്ടാകാനും ഡേറ്റിന് പോകാനും തയ്യാറാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുകയാണ് ഒരു യുവതി.
‘സിംഗിൾ ആണോ? ഡേറ്റിന് പോകാൻ താൽപ്പര്യമുണ്ടോ? എന്നെ ഡേറ്റിനായി വാടകയ്ക്ക് എടുത്തോളൂ. കോഫി ഡേറ്റിന് 1500 രൂപ, നോർമൽ ഡേറ്റിന് 2000, ബൈക്ക് ഡേറ്റിന് 4000, ഡേറ്റ് ചെയ്യുന്ന കാര്യം പബ്ലിക് പോസ്റ്റിടുകയാണെങ്കിൽ അതിന് 6000 രൂപ, അതിന് മുകളിലോട്ട് ഉള്ളതിന് 10000 രൂപ,’ എന്നായിരുന്നു യുവതിയുടെ പോസ്റ്റ്.ഇതോടെ നിരവധി പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുമായി എത്തിയത്. @divya_giri__ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
എന്നാൽ ഇത് വ്യാജ അക്കൗണ്ട് ആണെന്നും ഹണിട്രാപ്പാണ് ലക്ഷ്യമെന്നുമുള്ള വിമർശനങ്ങൾ ശക്തമാകുകയാണ്.
Discussion about this post