കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാജ ഗാന്ധിയാണെന്ന് പരിഹസിച്ച് ബി.ജെ.പി നേതാവ് ശിവരാജ് സിങ്ങ് ചൗഹാൻ. സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്ന യഥാർത്ഥ ഗാന്ധിയുടെ ആവശ്യം നിറവേറ്റിക്കൊണ്ടിരിക്കുന്ന വ്യാജ ഗാന്ധിയാണ് രാഹുൽ ഗാന്ധി. കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാജിവച്ചതിനെയാണ് അദ്ദേഹം പരിഹസിച്ചത്.
പാർട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് അധ്യക്ഷ സ്ഥാനം രാജി വച്ച രാഹുൽ ഗാന്ധിയുടെ നിലപാടിനെ അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. കോൺഗ്രസ് പാർട്ടി വെന്റിലേറ്ററിലാണ്. മുങ്ങുന്ന കപ്പലിൽ നിന്നും അവസാനം ഇറങ്ങേണ്ട വ്യക്തിയാണ് ക്യാപ്റ്റൻ. ഇങ്ങനയൊരു സാഹചര്യത്തിൽ കൂടുതൽ ക്രിയാത്മകമായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുകയാണ് വേണ്ടത്. അല്ലാതെ ഒളിച്ച ഓടുകയല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post