കോയമ്പത്തൂരില്‍ മുസ്ലിം യുവാക്കല്‍ സ്വ സമുദായത്തില്‍ പെട്ട യുവതിയെ കാമുകനൊപ്പം തടഞ്ഞു നിര്‍ത്തുകയും അക്രമിക്കുകയും ചെയ്ത സംഭവത്തെ ന്യായീകരിച്ച് സിറ്റി പോലിസ് കമ്മീഷണര്‍ രംഗത്ത്. ഒരു മുസ്ലിം മറ്റൊരു മുസ്ലീമിനെ ചോദ്യം ചെയ്താല്‍ അതെങ്ങനെ സദാചാര ആക്രമണമാകുമെന്ന് പൊലീസ് കമീഷണര്‍ ചോദിക്കുന്നു. കോയമ്പത്തൂര്‍ പോലിസ് കമ്മീഷണര്‍ സുമതി ശരണ്‍ ആണ് അക്രമസംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്.
യുവതിക്കും കൂട്ടുകാര്‍ക്കുമെതിരെ സദാചാര ആക്രമണമല്ല നടന്നതെന്നും ആക്രമണം നടത്തിയവരെ യുവതിക്ക് അറിയാമായിരുന്നു എന്നുമാണ് കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമീഷണര്‍ പറയുന്നത്. ഇവര്‍ തമ്മില്‍ മുന്‍പുണ്ടായ ഒരു പ്രശ്‌നത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്നും പൊലീസ് പറയുന്നു. അതേസമയം അക്രമികളായ സൈഫുള്ളയേയും സയീദിനെയും പോലിസ് അറസ്റ്റ് ചെയ്‌തെങ്കിലും, മറ്റുളളവരെ കണ്ടെത്താന്‍ ആയിട്ടില്ല.
സദാചാര ഗുണ്ടായിസം വാര്‍ത്തയായതിന് പിറകെ പോലിസ് വെട്ടിലായിട്ടുണ്ട്്. പ്രതികളെ രക്ഷിക്കാന്‍ പോലിസ് ശ്രമിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു
ഒരാഴ്ച മുമ്പാണ് കാമുകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞ് നിര്‍ത്തി ചിലര്‍ അസഭ്യം പറയുകയും സദാചാര ആക്രമണം നടത്തുകയും ചെയ്ത സംഭവം ഉണ്ടായത്. താന്‍ പഠിക്കുന്ന കോളേജില്‍ നിന്നും ടി.സി വാങ്ങി തന്റെ കാമുകനോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന 20 വയസുകാരിയായ യുവതിയെയാണ് സൈഫുള്ള, സയീദ് എന്ന പേരുള്ള രണ്ടുപേരും മറ്റ് ചിലരും വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്. യുവതിയുടെ പര്‍ദ്ദ പൊക്കി നോക്കി ‘നീയൊരു മുസ്ലിം തന്നെയാണോ?’ എന്ന് ചോദിച്ച ഇവര്‍ കൂടെയുണ്ടായിരുന്ന യുവാവിനെയും സുഹൃത്തിനെയും ആക്രമിക്കാന്‍ മുതിര്‍ന്നു. ശേഷം ആള് കൂടുന്നത് കണ്ടുകൊണ്ട് യുവതിയെയും കൂടെയുള്ളവരേയും വെറുതെ വിട്ട ഇവര്‍ അല്‍പ്പനേരം കഴിഞ്ഞു ഇവരെ പിന്തുടര്‍ന്ന് ചെന്ന് വീണ്ടും ആക്രമിച്ചു.യുവതിയുടെ കാമുകനെ ഇവര്‍ കരണത്തടിക്കുകയും, കത്തി കാട്ടി ഇരുവരേയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കാമുകന്റെ കയ്യിലുള്ള ഫോണ്‍ പിടിച്ചുവാങ്ങി പരിശോധന നടത്തിയ സൈഫുള്ളയും സയീദും അതിലുണ്ടായിരുന്ന അയാളുടെ സ്ത്രീ സുഹൃത്തുക്കളുടെ ഫോട്ടോകള്‍ നോക്കി അശ്ലീലം പറയുകയും ചെയ്തു.
യുവതിയോടും ഇവര്‍ അസഭ്യം പറയുകയും അശ്ലീലമായി സംസാരിക്കുകയും ചെയ്തു. ഏകദേശം മൂന്ന് മണിക്കൂറോളം തങ്ങളെ ഇവര്‍ തങ്ങളെ പിടിച്ചുവച്ചു എന്ന് ആക്രമിക്കപ്പെട്ട യുവതി പറയുന്നു. സംഭവ ശേഷം ആകെ പേടിച്ച് പോയ യുവതി ഒരാഴ്ച കഴിഞ്ഞാണ് പൊലീസിന് പരാതി നല്‍കിയത്. അധികം താമസിയാതെ തന്നെ പൊലീസ് സ്ഥലത്തെ കടയുടമകളായ സൈഫുള്ളയെയും സയീദിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Discussion about this post