യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ സർക്കാർ റിപ്പോർട്ട് തേടി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്്.
സംഭവത്തിൽ ആറ് എസ്.എഫ്.ഐ പ്രവർത്തകർക്ക് എതിരെ പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.എസ്.എഫ്.ഐയും വിദ്യാർത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി അഖിലിന് കുത്തേറ്റിരുന്നു. നെഞ്ചിൽ കുത്തേറ്റ അഖിലിനെ വിദഗ്ദ ശസ്ത്രക്രിയക്ക് വിധേയനാക്കി.
എസ്.എഫ്.ഐ യൂണിറ്റ് ഓഫീസിന് മുന്നിൽ പാട്ടു പാടിയതിനെ തുടർന്നുളള തർക്കം ആക്രമത്തിൽ കലാശിക്കുകയായിരുന്നു. വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്.എഫ് ഐയ്ക്ക് എതിരെ ക്യാമ്പസിലും പുറത്തും പ്രതിഷേധം കനക്കുകയാണ്.
Discussion about this post