റാഫേല്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ പരിശീനത്തിനെത്തിയ പൈലറ്റുമാരെ പ്രശംസിച്ച് ഫ്രഞ്ച് വായുസേനാ മേധാവി ജനറല്‍ ഫിലിപ്പ് ലാവൈന്‍.ഭാരത-ഫ്രാന്‍സ് സംയുക്ത വ്യോമ പരിശീലനപരിപാടിയായ ഗരുഢ 6 എന്ന തന്ത്രപ്രധാനമായ സൈനിക അഭ്യാസങ്ങളെ വിലയിരുത്തുകയായിരുന്നു അദ്ദേഹം. റാഫേല്‍ വിമാനങ്ങള്‍ ഒതുങ്ങിയതും കനത്തപ്രഹരശേഷിയുള്ളതുമാണന്ന് പറഞ്ഞ ഫിലിപ്പ്, ഭാരത വൈമാനികര്‍ അതീവ ഉത്സാഹികളും കരുത്തന്മാരുമാണെന്ന് പ്രശംസിച്ചു.
ഗരുഢ എന്ന പേരില്‍ നടക്കുന്ന വ്യോമപരിശീലന പരിപാടി 6-ാം വര്‍ഷത്തിലും മികച്ച ഫലമാണ് നല്‍കിയത്. 12 ദിവസം നീണ്ട പരിശീലനത്തിന്റെ ഭാഗമായി 400 മണിക്കൂറാണ് യുദ്ധവിമാനം പറത്തിയത്. ഇതില്‍ 100 മണിക്കൂര്‍ ഭാരത വിമാനത്തിലും 300 മണിക്കൂര്‍ ഫ്രഞ്ച് വിമാനവും പറത്തി.
Discussion about this post