ഗോവയില്‍ മന്ത്രി സഭ പുനസംഘടിപ്പിച്ചു. പുതുതായി ബിജെപിയിലെത്തിയ 10 വിമത എംഎല്‍എമാരില്‍ മൂന്ന് പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജെന്നിഫര്‍ മോന്‍സെരാറ്റെ, ഫിലിപെ നെറി റോഡ്രിഗസ് എന്നിവര്‍ മന്ത്രിമാരായും ചന്ദ്രകാന്ത് കവ്ലേക്കര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്ലേക്കറിന്റെ നേതൃത്വത്തില്‍ 10 എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം ബിജെപിയിലെത്തിയത്. മൂന്നുപേരോടൊപ്പം ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയും വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്തു.
ഗോവയിലെ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 15 എംഎല്‍എമാരും ബിജെപിക്ക് 17 എംഎല്‍എമാരുമായിരുന്നു ഉള്ളത്. കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ കൂടി ചേര്‍ന്നതോടെ ബിജെപി അംഗസഖ്യ 27 ആയി ഉയര്‍ന്നു. കോണ്‍ഗ്രസ് അംഗസംഖ്യ 5 ആയി ചുരുങ്ങി. അംഗസംഖ്യ 21 കടന്നതോടെ ബിജെപിക്ക് കേവല ഭൂരിപക്ഷമായി.
Discussion about this post