തിരുവനന്തപുരം: യൂണിവേഴ്സുറ്റി കോളേജ് അക്രമത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടു. ആക്രമണത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളെ പിരിച്ചു വിട്ടതായും കേസിൽ പ്രതികളായ എസ് എഫ് ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യുമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.
എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളായ നസീം, ശിവരഞ്ജിത്ത്, ഇബ്രാഹീം, അദ്വൈത്, ആരോമൽ, അമൽ, ആദിൽ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇവരെ ഭാരവാഹിത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി എസ് എഫ് ഐ അറിയിച്ചിട്ടുണ്ട്.
തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിൽ പറഞ്ഞു. ആക്രമിക്കാൻ ശിവരഞ്ജിത്തിനെ സഹായിച്ചത് നസീമാണെന്നും അഖിൽ മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ എസ് എഫ് ഐയുടെ പുതിയ തീരുമാനം പ്രഹസനമാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
Discussion about this post