ലോക വിനോദ സഞ്ചാര ദിനത്തിന് മുൻപ് താജ്മഹലിന്റെ അറ്റകുറ്റപ്പണികൾ പൂർത്തികരിക്കുമെന്ന് അധികൃതർ അറിയിച്ചു. സെപ്തംബർ 15 ന് മുൻപ് താജ്മഹലിന്റെ നാല് മിനാരങ്ങളിൽ ഒന്നിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റ പണികൾ പൂർത്തകരിക്കും. അറ്റകുറ്റ പണികൾക്ക് മേൽനോട്ടം വഹിക്കുന്ന കൺസർവേഷൻ അസിസ്റ്റന്റ് അമർനാഥ് ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. മിനാരത്തിന്റെ പൂർണ്ണത പൂർത്തീകരിക്കുന്നത് ഉറപ്പ് വരുത്തും.
ചില കല്ലുകൾ മാറ്റി കരിങ്കല്ല് ശരിയാക്കണം. മിനാരത്തിന് ചരിവോ അപകടമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പതിനേഴാം നൂറ്റാണ്ടിലെ പ്രണയത്തിന്റെ സ്മാരകമായ താജ്മഹലിന്റെ മിനാരത്തിൽ സ്‌കാർഫോൾഡിംഗ് സ്ഥാപിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. സെപ്തംബർ 27 നാണ് ലോക വിനോദസഞ്ചാര ദിനം.
Discussion about this post