ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഫാസ്റ്റ് ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യുന്നവർ ലഗേജ് പരിശോധനയ്ക്ക് പണം നൽകേണ്ടിവരും. യാത്രക്കാർ അധിക ലഗേജുകളുമായി കയറുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനാണ് പുതിയ നടപടി.
മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്ന ദേശീയ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ (എൻഎച്ച്എസ്ആർസിഎൽ) നിരക്ക് ഈടാക്കാൻ പദ്ധതിയിടുന്നത്.
ട്രെയിനിലെ ഓരോ കോച്ചിലും ഹാൻഡ് ബാഗേജുകൾക്ക് മതിയായ ഇടം ഉണ്ടായിരിക്കും. എന്നിരുന്നാലും അവസാന കോച്ചിൽ, അധിക ചെക്ക്-ഇൻ ലഗേജുകൾക്ക് ഇടം നൽകുന്നതിന് ചില സീറ്റുകൾ നീക്കംചെയ്യാൻ സാധ്യതയുണ്ട്, ഇതിനായി യാത്രക്കാർക്ക് അധിക തുക നൽകേണ്ടിവരും.ഇന്ത്യയിൽ ബുളളറ്റ് ട്രെയിൻ ആദ്യത്തേതാണ്.
2022 ഓടെ രാജ്യത്തെ ബുളളറ്റ് ട്രെയിൻ പ്രവർത്തന ക്ഷമമാകും. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിവുളളവയാണ് അതിവേഗ ട്രെയിനുകൾ. ആളുകളിൽ നിന്ന് പണം സമ്പാദിക്കലല്ല ഭാരമേറിയ ലഗേജുകൾ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഹാൻഡ് ചെക്ക് ഇൻ ബാഗേജുകൾക്കും നിർദ്ദിഷ്ട അളവ് ഉണ്ടാകുമെന്ന് എൻ.എച്ച്.എസ്.ആർ.സി എൽ മാനേജിങ്ങ് ഡയറക്ടർ അച്ചാൽ ഖരേ പറഞ്ഞു.
ഇന്ത്യ 75 വർഷത്തെ സ്വാതന്ത്ര്യത്തോട് അനുബന്ധിച്ച് 2022 ഓഗസ്റ്റ് 15 നകം പദ്ധതി പൂർത്തികരിക്കാനുളള സമയപരിധി നരേന്ദ്രമോദി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. 24 ട്രെയിൻ സെറ്റുകൾ ഉണ്ടാകും. അതിൽ 18 എണ്ണം ജപ്പാനിൽ നിന്നും ആറെണ്ണം ഇന്ത്യയിലും നിർമ്മിക്കും. നിർണ്ണായക ഭാഗങ്ങൾ ജപ്പാനിൽ നിന്നുമാണ് വരുന്നത്.
Discussion about this post