തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തിലെ മുഴുവന്‍ പ്രതികള്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് നാളെ കോളേജിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തും .
യൂണിവേഴ്സിറ്റി കോളേജ് അതിക്രമത്തിലും പൊലീസുകാരനെ തല്ലിയ കേസിലും പ്രതികളായ എസ് എഫ് ഐ നേതാക്കൾക്ക് പൊലീസിൽ സെലക്ഷൻ ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വക്കേറ്റ് പ്രകാശ് ബാബു ആരോപിച്ചു. അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും , റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനുമായ ശിവരഞ്ജിത്ത് കാസര്‍ഗോഡ് ജില്ലയിലാണ് അപേക്ഷ നല്‍കിയതെങ്കിലും തിരുവനതപുരത്ത് പരീക്ഷ എഴുതിയത് ദുരൂഹമാണെന്ന് പ്രകാശ് ബാബു ആരോപിക്കുന്നു .
വിവാദമായ സിവിൽ പൊലീസ് ഓഫീസർ പരീക്ഷ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം നഗരമദ്ധ്യത്തിൽ ആളുകൾ നോക്കി നിൽക്കെ പട്ടാപ്പകൽ പൊലീസുകാരനെ തല്ലിച്ചതച്ച കേസിൽ പ്രതിയാണ് എസ് എഫ് ഐ നേതാവ് നസീം. ഇയാളാണ് കുത്താൻ അഖിലിനെ പിടിച്ചു വെച്ചു കൊടുത്തത്. ഇയാൾ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഇരുപത്തിയെട്ടാം റാങ്കുകാരനാണ്.
Discussion about this post