മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍ ഹര്‍ജിയില്‍ നടപടി അവസാനിപ്പിച്ച് ഹൈക്കോടതി. കേസ് പിന്‍വലിക്കണമെന്ന കെ സുരേന്ദ്രന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കോടതി ചെലവ് നല്‍കണമെന്ന ആവശ്യം എതിര്‍ കക്ഷി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്.
നേരത്തെ കേസ് പിന്‍വലിക്കണമെന്ന് കെ സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ചിലവ് നല്‍കണമെന്ന് എതിര്‍ കക്ഷികളായ അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ നിലപാടെടുത്തു. അങ്ങനെ എങ്കില്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് സുരേന്ദ്രനും അറിയിച്ചു. ഇതോടെ കേസ് അനന്തമായ നീണ്ടു പോവാനും മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാതിരിക്കാനും സാധ്യത ഒരുങ്ങുമെന്ന അവസ്ഥയുണ്ടായി. മഞ്ചേശ്വരത്ത് എംഎല്‍എ വേണമെന്ന നല്ല ഉദ്ദേശത്തോടെയാണ് ഹര്‍ജി പിന്‍വലിച്ചതെന്നും, തെരഞ്ഞെടുപ്പിനെ നേരിടാന്‍ ലീഗിന് ഭയമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
മുസ്ലീം ലീഗിലെ പി.വി. അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ട് വഴിയാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി. എണ്‍പത്തിയൊമ്പത് വോട്ടിനായിരുന്നു അബ്ദുള്‍ റസാഖ് വിജയിച്ചത്.
Discussion about this post