കേരളത്തിൽ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. പെരിയാറിന്റെ ഇരു കരയിലുളളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തെക്കൻ ജില്ലകളിൽ പമ്പയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊല്ലം,എറണാകുളം ജില്ലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. കൊല്ലത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് തകർന്ന് മൂന്ന് പേരെ കാണാതായി. ബോട്ടിലുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു. ആലപ്പാട് കടൽ 50 മീറ്ററോളം കരയിലേക്ക് കയറി. മഴ ശക്തിപ്രാപിച്ചതോടെ മീനച്ചിലാറിലും ജലനിരപ്പ് ഉയർന്നു. പത്തനംത്തിട്ടയിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു.ജൂലായ് 20 ന് കാസർകോട്, 21 ന് കോഴിക്കോട് ,വയനാട്, 22 ന് കോഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Discussion about this post