സംസ്ഥാനത്ത് അതി തീവ്രമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. ഞായറാഴ്ച ഇടുക്കി, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം,എറണാകുളം, കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇടുക്കി, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി ,മലപ്പുറം കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കനത്ത മഴയ്ക്ക് സാധ്യത ഉളളതിനാൽ പത്തനംത്തിട്ട , ആലപ്പുഴ, തൃശ്ശൂർ,മലപ്പുറം,വയനാട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലേർട്ട് പ്രഖ്യപിച്ചു. തിങ്കളാഴ്ച പത്തനംത്തിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴയിൽ വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. തീരപ്രദേശങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമാണ.് ശക്തമായ കാറ്റിന് സാധ്യത ഉളളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കിയിലും കാസർകോടിലും ഉരുൾപൊട്ടി.
മഴക്കെടുതിയിൽ എറണാകുളത്ത് ഒരാൾ മരിച്ചു. ഇതോടെ രണ്ടു ദിവസമായി മഴക്കെടുതിയിൽ മരിക്കുന്നവരുടെ എണ്ണം നാലായി. നീണ്ടക്കരയ്ക്കടുത്ത് വളളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യ തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
Discussion about this post