സമാജ്വാദി പാർട്ടി നേതാവ് അസംഖാനെതിരെ യുപി പൊലീസ്. മൂന്ന് എഫ്.ഐ.ആർ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ അഅ്സംഖാനെതിരായ കേസുകളുടെ എണ്ണം 26 ആയി. രാംപൂർ ജില്ലയിലെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് കേസ്.
കർഷകരുടെ ഭൂമി അനധികൃതമായി ഏറ്റെടുത്ത കേസിലാണ് അസംഖാനെതിരെ എഫ്ഐ.ആർ രജിസ്റ്റർ ചെയ്തത്. ജൗഹർ യൂനിവേഴ്സിറ്റി സ്ഥാപിക്കുന്നതിനായി ഭൂമി അനധികൃതമായി ഏറ്റെടുത്തുവെന്ന് കാണിച്ച് 26 കർഷകരാണ് പരാതി നൽകിയത്. മുൻ സർക്കിൾ ഓഫീസർ അലി ഹസൻ ഖാൻെറ സഹായവും അഅ്സംഖാന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കേസ് അന്വേഷിക്കുന്നതിനായി മൂന്നംഗ സംഘത്തെ നിയോഗിച്ചിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്താൻ സമാജ്വാദി പാർട്ടിയും പ്രത്യേക സംഘത്തെ നിയോഗിച്ചു.
Discussion about this post