മെഡിക്കല്‍ ഉപകരണങ്ങളുടെ അനിയന്ത്രിത വിലകയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നീക്കത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മെഡിക്കല്‍ കമ്പനികളുടെ കൊള്ളലാഭം ഒഴിവാക്കാനായി അവശ്യ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ പട്ടിക വരുന്നതോടെ അമിതലാഭം കൊയ്യുന്ന ആശുപത്രികളും മൊത്തവിതരണക്കാരും പുറത്താക്കപ്പെടും.
അതേസമയം അമിത വില ഈടാക്കുന്ന അമേരിക്കന്‍ കമ്പനികളെക്കാള്‍ മിതമായ നിരക്കില്‍ ഇന്ത്യയില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ആരോഗ്യ മേഖലയിലെ വിവിധ വിഭാഗങ്ങളുമായി വാണിജ്യ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ ചര്‍ച്ച നടത്തി.
നിലവില്‍ പ്രധാന മെഡിക്കല്‍ ഉപകരണങ്ങളൊന്നും തന്നെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല. കാര്‍ഡിയാക്ക് സ്റ്റെന്‍ഡ്, ഡ്രഗ് എലൂറ്റിംഗ് സ്റ്റെന്‍ഡ്, കോണ്ടം, ഇന്‍ട്രാ യൂട്രെന് ഡിവൈസ് തുടങ്ങിയ ഉപകരണങ്ങള്‍ ദേശീയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവയാണെങ്കിലും അടുത്തിടെ കാല്‍മുട്ട് സ്റ്റെന്ഡുകള്ക്കു മാത്രമാണ് സര്‍ക്കാര്‍ വില നിയന്ത്രിച്ചിട്ടുള്ളത്. ഈ പട്ടിക നിലവില്‍ വരുന്നതോടെ മെഡിക്കല്‍ ഉപകരണങ്ങളുടെ വിലയില്‍ ഗണ്യമായ മാറ്റമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത് രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസമാകും
Discussion about this post