ഡല്‍ഹി: ഹൈവേ, ഷിപ്പിംഗ് വികസനത്തിലൂടെ സര്‍ക്കാര്‍ 50 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നു കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു. ഈ മേഖലയില്‍ ആറു ലക്ഷം കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ നടത്തും.
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിനായി ഇരുപത്തിരണ്ടായിരം കോടി രൂപയുടെ പദ്ധതി തയാറാക്കിയതായും കേന്ദ്രമന്ത്രി അറിയിച്ചു. രാമേശ്വരത്തിനും ശ്രീലങ്കയ്ക്കും ഇടയിലുള്ള 22 കിലോമീറ്റര്‍ പ്രദേശത്തെ ബന്ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. എഡിബി വായ്പയും ഇതിനായി ലഭിക്കും. വിവിധ ഗതാഗത പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഇതിനോടകം തന്നെ ഒരു ലക്ഷം കോടി രൂപ അനുവദിച്ചുവെനന്ും ഗഡ്ഗരി പറഞ്ഞു.
Discussion about this post