ശ്രീഹരികോട്ടയില്‍ നിന്നും കൃത്യം 2.43 ന് തന്നെ ചന്ദ്രയാന്‍ കുതിച്ചുയര്‍ന്നു.ദ്രവ ഇന്ധനഘട്ടം പ്രവർത്തിച്ചു തുടങ്ങി. എല്ലാം സുഗമമായി മുന്നോട്ടു പോകുന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു. മിഷന്‍ ഡയറക്ടര്‍ ചന്ദ്രയാന്‍ കുതിച്ചുയരാനുള്ള അനുമതി നല്‍കി.
സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ജൂലൈ പതിനഞ്ചിന് മാറ്റിവച്ച ദൗത്യത്തിനാണ് ഇന്ന് തുടക്കമായത്. 48 ദിവസംകൊണ്ട് ചന്ദ്രോപരിതലത്തിലെത്താനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.
വിക്ഷേപണം കാണാന്‍ 7500ഓളം പേര്‍ എത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി വിക്ഷേപണം കാണാനുള്ള അവസരമൊരുക്കിയിരുന്നു. എന്നാല്‍ രജിസ്ട്രേഷന്‍ ആരംഭിച്ച് രണ്ടുമണിക്കൂറിനം ഗാലറിയില്‍ ഉള്‍ക്കൊള്ളാവുന്ന 7500പേരും തികഞ്ഞതോടെ നിര്‍ത്തിവച്ചു
Discussion about this post