ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി.ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപണത്തിന്റെ ഒരോ നിമിഷവും ഓഫീസിലിരുന്ന് വീക്ഷിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നും നേരിട്ടുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് മോദി എല്ലാകാര്യവും നിരീക്ഷിച്ചത്. വിക്ഷേപണത്തറയില്‍ നിന്നു 2.43ന് വിജയകരമായി ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയര്‍ന്ന ഉടന്‍ തന്നെ ചന്ദ്രയാന്‍ 2വിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അദേഹം അഭിനന്ദിച്ചു.
Special moments that will be etched in the annals of our glorious history!
The launch of #Chandrayaan2 illustrates the prowess of our scientists and the determination of 130 crore Indians to scale new frontiers of science.
Every Indian is immensely proud today! pic.twitter.com/v1ETFneij0
— Narendra Modi (@narendramodi) July 22, 2019
ഒരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷമാണെന്നും ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികളിലേക്ക് ഇന്ത്യ കുതിക്കുകയാണെന്നും മോദി പറഞ്ഞു.ധനമകാര്യമന്ത്രി നിര്‍മ്മല സീതാരാമനും ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിച്ചു.രാഷ്ട്രപതി രാം നാഥ് ഗോവിന്ദും ചന്ദ്രയാന്‍ 2 വിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു.ഇത് അഭിമാന നിമിഷമെന്ന് അദ്ദേഹം കുറിച്ചു.
The historic launch of #Chandrayaan2 from Sriharikota is a proud moment for all Indians. Congratulations to our scientists and engineers for furthering India's indigenous space programme. May @ISRO continue to master new technologies, and continue to conquer new frontiers
— President of India (@rashtrapatibhvn) July 22, 2019
Congratulations on #Chandrayaan2. Compliments to the entire team @isro.
— Nirmala Sitharaman (Modi Ka Parivar) (@nsitharaman) July 22, 2019
.
Discussion about this post