കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ അവകാശവാദത്തം തള്ളി ജയശങ്കര്‍ . രാജ്യസഭയില്‍ ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തിന് മറുപടിയായാണ് ജയശങ്കര്‍ മറുപടി നല്‍കിയത്.
പ്രധാനമന്ത്രി മോദി അത്തരമൊരു അഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്ന് സഭയ്ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ജയ്ശങ്കര്‍ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രമാണ് നടത്തുകയെന്നത് ഇന്ത്യയുടെ സ്ഥിരമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനുമായും കശിമീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനു മുന്നോടിയായി അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കേണ്ടതുണ്ട് ഈ നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുകയാണെന്ന് ജയശങ്കര്‍ ആവര്‍ത്തിച്ചു.
ഷിംല കരാറിന്റെയും ലാഹോര്‍ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷിപരമായി പരിഹരിക്കുന്നതിനു സാധിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Discussion about this post