വിജയവാഡ: ആന്ധ്രയില്‍ സ്വകാര്യ സ്ഥാപനങ്ങളിലടക്കം 75 ശതമാനം ജോലിയും തദ്ദേശീയരായ ജനങ്ങൾക്ക് സംവരണം ചെയ്ത് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ഇതോടെ തദ്ദേശീയര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി സംവരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് ആന്ധ്ര. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ഇന്‍ ഇന്റസ്ട്രീസ് ആക്ട് 2019 എന്ന നിയമം നിയമസഭ പാസാക്കി.
പുതിയ നിയമപ്രകാരം സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമുള്ള യോഗ്യരെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ഇതര സംസ്ഥാനക്കാരെ നിയമിക്കാന്‍ സാധിക്കില്ല. സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമുള്ള യോഗ്യത തദ്ദേശീയർക്ക് ഇല്ലെങ്കില്‍ അവര്‍ക്ക് പരീശിലനം നല്‍കി തൊഴില്‍ നല്‍കാനാണ് പുതിയ നിയമം അനുശാസിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാദ്ഗാനമാണ് ജഗന്മോഹൻ റെഡ്ഡി ഇതിലൂടെ നടപ്പിലാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 1.33 ലക്ഷം ഗ്രാമ സുരക്ഷാ ജോലി യുവാക്കള്‍ക്ക് നല്‍കുമെന്ന് ജഗന്‍ വാഗ്ദാനം നല്‍കിയിരുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തദ്ദേശീയര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിയമം കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രാബല്യത്തില്‍ ആയിട്ടില്ല. ഈ സംസ്ഥാനങ്ങൾ കൂടി ഇത്തരത്തിൽ നിയമം കൊണ്ടു വരികയാണെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്യുന്ന മലയാളികളടക്കമുള്ളവർക്ക് അത് കനത്ത തിരിച്ചടിയാകും.
Discussion about this post