ഡല്‍ഹി: പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന കാലങ്ങളായുള്ള ആവശ്യം ഉടന്‍ പരിഗണിച്ചേക്കുമെന്ന് സൂചന.. ജൂലായ് 25ന് ചേരുന്ന ഡിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. കേന്ദ്രധനകാര്യ മന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. സംസ്ഥാന ധനകാര്യമന്ത്രിമാര്‍ പങ്കെടുക്കും.
.
ഈ യോഗത്തില്‍ തീരുമാനമൊന്നും ഉണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നാല്‍ വിഷയം പരിഗണിക്കപ്പെടുന്നത് ആവശ്യം വൈകാതെ നടപ്പായേക്കുമെന്നതിന്റെ സൂചനയാണ്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുകയാണ്. പെട്രോളിയം വില ഏകീകരിക്കപ്പെടുന്നത് ഉത്പന്നങ്ങളുടെ വില കുറയുന്നതിന് ഇടയാക്കുമെന്നതിനാല്‍ ജനങ്ങള്‍ക്ക് തീരുമാനം ആശ്വസമാകും.
ചില നികുതി ഇളവുകള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവാണ് ഇതിലൊന്ന്. നിലവിലെ നികുതി 12 ല്‍ നിന്ന് 5 ശതമാനമാക്കിയേക്കും. കാറുകള്‍ക്കെല്ലാം 28 ശതമാനമാണ് ജി.എസ്.ടി. സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കും നികുതി ഇളവുണ്ടാകും. പാരമ്പര്യേതര ഊര്‍ജ ഉപകരണങ്ങള്‍ക്ക് ജി.എസ്.ടി ഇളവ് നല്കുന്ന കാര്യം പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശവുമുണ്ടായിരുന്നു. ഇക്കാര്യവും പരിഗണിക്കും.
ലോട്ടറിയുടെ നികുതി കാര്യവും ഇത്തവണ കൗണ്‍സില്‍ യോഗത്തിന്റെ മുന്നിലുണ്ട്. കഴിഞ്ഞ കൗണ്‍സിലില്‍ ഇക്കാര്യം അറ്റോര്‍ണി ജനറലിന്റെ നിയമ ഉപദേശത്തിന് വിട്ടതാണ്. നിലവില്‍ സംസ്ഥാനങ്ങള്‍ നേരിട്ടു നടത്തുന്ന ലോട്ടറികള്‍ക്ക് 12 ശതമാനവും അംഗീകത ഏജന്‍സികള്‍ നടത്തുന്നവയ്ക്ക് 28 ശതമാനവുമാണ് നികുതി.
Discussion about this post