മൂന്ന് ആഴ്ചയക്കുളളിൽ 2.90 ലക്ഷം ഭക്തർ അമർനാഥ് യാത്ര നടത്തി. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് യാത്രക്കാരാണ് ഈ വർഷം എത്തിയതെന്ന് റിപ്പോർട്ട്. ഒരു മാസം നീണ്ടു നിൽക്കുന്ന യാത്രയുടെ 24-ാം ദിവസമായ ബുധനാഴ്ച 2,723 തീർഥാടകരുടെ മറ്റൊരു ബാച്ച് ഹിമാലയൻ ഗുഹയിലേക്ക് പുറപ്പെട്ടു.
ഇവരിൽ 1,247 പേർ ബാൽട്ടാൽ റൂട്ടിലും 1,476 പഹൽഗാമിലുമാണ് പോകുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 23 ദിവസത്തിനിടെ 2.90 ലക്ഷത്തിലധികം തീർഥാടകർ ഗുഹാക്ഷേത്രത്തിനുള്ളിൽ ദർശനം നടത്തിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.ഈ വർഷം ജൂലായ് 17 ന് ആരംഭിച്ച അമർനാഥ് യാത്ര ശ്രാവൺ പൂർണിമ ഉത്സവത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് സമാപിക്കും.
Discussion about this post