വിവാദമായ മുത്തലാഖ് ബിൽ പാസാക്കുന്നതിന് ലോകസ്ഭയിൽ വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.സഭയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി ബി.ജെ.പി എം.പിമാർക്ക് വിപ്പ് നൽകി. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ശക്തമായി എതിർത്തിട്ടുണ്ട്്.
എന്നാൽ ബില്ല് ലിംഗ സമത്വത്തിനും നീതിക്കും വേണ്ടിയുളള ഒരു നടപടിയാണിതെന്ന് സർക്കാർ വാദിച്ചു.’ കോൺഗ്രസ് പ്രതികൂലമായ നിലപാടിന് വേണ്ടി നിലകൊളളുന്നു’ മുത്തലാഖിനെ എതിർത്തതിനും സുരക്ഷ സേനയെ അപമാനിച്ചതിനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു.
മുത്തലാഖ് ബില്ലിനെ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി കോൺഗ്രസിനോട് ആവശ്യപ്പെട്ടു.വനിത ശാക്തീകരണ പ്രശ്‌നങ്ങളെ കുറിച്ച് കോൺഗ്രസിനെ അനുസ്മരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കോൺഗ്രസ മുത്തലാഖിനെ പിന്തുണച്ചാൽ ഇതിന് മുൻപ് നഷ്ടമായ രണ്ടവസരങ്ങൾ വീണ്ടും സൃഷ്ടിക്കാൻ കഴിയും. യുണിഫോം സിവിൽ കോഡ്, ഷാം ബാനോ വിധി എന്നിവയാണ് നഷ്ടപ്പെട്ട അവസരങ്ങൾ.
ഷാ ബാനോ ബീഗത്തെ കുറിച്ച് സംസാരിച്ച മോദി കോൺഗ്രസ് നേതാക്കളുടെ അശ്രദ്ധ ചൂണ്ടിക്കാട്ടി. സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കാനുളള അവസരം ഒരിക്കൽ കൂടി നഷ്ടപ്പെടുത്തുകയാണെന്ന് പറഞ്ഞു.
മുത്തലാഖ്, നിക്കാഹ്-ഹലാല തുടങ്ങിയ സമ്പ്രദായങ്ങൾ നിർത്തലാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ബില്ലുകൾ അവതരിപ്പിച്ചിട്ടുണ്ടെന്നും മറ്റൊരു അവസരം നഷ്ടപ്പെടുത്തുന്നതിനുപകരം ഈ ബില്ലുകൾ വിജയകരമായി പാസാക്കുന്നതിൽ തങ്ങളോടൊപ്പം ചേരണമെന്നും കോൺഗ്രസിനോട് അഭ്യർത്ഥിച്ചു. മഹാത്മാഗാന്ധിയുടെ 150-ാം വാർഷികമായതിനാൽ ഈ വർഷം ഈ ബില്ലുകൾ പാസാക്കുന്നത് പ്രധാനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post