ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ആന്തൂർ നഗരസഭയ്ക്കെതിരെയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രന് കേസ് എടുത്തത്.
കേസില്‍ കക്ഷി ചേരാന്‍ സാജന്റെ സഹോദരൻ പാറയിൽ ശ്രീജിത്ത് നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. സഹോദരന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യത്തില്‍ നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പങ്കുണ്ടെന്നന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു.
കൺവൻഷൻ സെന്ററിന് അനുമതി വൈകിപ്പിച്ചതിലുള്ള പങ്കിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തനിക്കറിയാമെന്നും ഈ കാര്യങ്ങൾ കോടതിയെ അറിയിക്കാൻ തന്നെ കേസിൽ കക്ഷിയാക്കണമെന്നും പറഞ്ഞ് ശ്രീജിത്ത് കോടതിയിൽ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.
അതേസമയം സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Discussion about this post