പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകാപരമായ പെരുമാറ്റച്ചട്ടം ആവശ്യമാണെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു.സമൂഹത്തില്‍ അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സദാചാരമൂല്യങ്ങളെ സംരക്ഷിക്കാന്‍ പൊതുരംഗത്ത് പെരുമാറ്റച്ചട്ട രൂപീകരണവും പൊതുപ്രസംഗങ്ങളുടെ നിലവാരവും ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശയും രവിദത്ത് ബാജ്പേയിയും ചേര്‍ന്ന് എഴുതിയ ചന്ദ്രശേഖര്‍-ആദര്‍ശ രാഷ്ട്രീയത്തിലെ അവസാന മാതൃക എന്ന പുസ്തകപ്രകാശനച്ചടങ്ങിലാണ് ഉപരാഷ്ട്രപതി നിലവിലെ രാഷ്ട്രീയ നേതാക്കളുടെ പെരുമാറ്റത്തെ പരാമര്‍ശിച്ചത്.
രാജ്യത്ത് അതിഭീകരമായിത്തന്നെ ജനാധിപത്യമൂലങ്ങള്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയങ്ങള്‍ തുടച്ചുനീക്കാന്‍ ഏറ്റവും അനിവാര്യമായ സമയമാണിതെന്നും വെങ്കയ്യ പറഞ്ഞു.
Discussion about this post