തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗിനിടെ സംസ്ഥാനത്ത് ഒന്‍പത് പേര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് ജില്ലയില്‍ മാത്രം മൂന്നുപേരാണ് മരിച്ചത്.
ബിമേഷ് (42) മാമി (63), കണ്ടന്‍ (73), കെ.എം.അനീസ് അഹമ്മദ് (71), മോഡന്‍ കാട്ടില്‍ ചന്ദ്രന്‍ (68), സിദ്ദീഖ് (63), സോമരാജന്‍ (82), സെയ്ദ് ഹാജി (75), എസ് ശബരി (32) എന്നിവരാണ് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണു മരിച്ചത്.
അതേസമയം, സംസ്ഥാനത്ത് വോട്ടെടുപ്പില്‍ 70.22 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ ഇന്ന് റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗം ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്.
Discussion about this post