ആരോഗ്യം കാത്തുസൂക്ഷിക്കാനായി നാം പച്ചക്കറികളും പഴങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താറുണ്ടല്ലേ.എല്ലാവരും പഴം കഴിച്ച് തൊലി കളയുന്നവരാണ്. എന്നാല്‍ ഇതിന്റെ തൊലി ഏറെ ആരോഗ്യഗുണമുള്ളതാണ് എന്ന് പലര്‍ക്കും അറിയാൻ വഴിയില്ല. കാന്‍സറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന പോളിഫിനോള്‍, കരോട്ടിനോയിഡുകള്‍, മറ്റ് ആന്റിഓക്സിഡന്റുകള്‍ എന്നിവ പഴത്തൊലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ധിപ്പിക്കും.
പഴത്തൊലിയില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും കൊളസ്‌ട്രോള്‍ ധമനികളുടെ ഭിത്തികളില്‍ പറ്റിനില്‍ക്കുന്നത് തടയുകയും ചെയ്യുന്നു.
ഴത്തൊലികള്‍ കണ്ണുകള്‍ക്ക് നല്ലതാണ്. ഇത് തിമിരത്തിന്റെ സാധ്യത കുറയ്ക്കുന്നു. പഴത്തൊലികള്‍ കണ്ണുകള്‍ക്ക് സമീപം വെക്കുന്നത് വീക്കം കുറയ്ക്കാന്‍ സഹായിക്കും. ഇവക്ക് കണ്ണുകള്‍ക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങളെ ലഘൂകരിക്കാനും നേര്‍ത്ത വരകളുടെ രൂപം കുറയ്ക്കാനും സഹായിക്കുന്നു.
. കുടലില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് നാരുകള്‍ സഹായിക്കുന്നു. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ദിവസവും ഒരു മിനിറ്റോളം പഴത്തിന്റെ തൊലികള്‍ ഉരസുന്നത് തിളങ്ങുന്ന പല്ലുകള്‍ നേടാന്‍ സഹായിക്കും.
പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പുഷ്ടമായ ഇതുകൊണ്ട് തടവുമ്പോള്‍ ധാതുക്കള്‍ ഇനാമലില്‍ ആഗിരണം ചെയ്യപ്പെടുകയും പല്ലുകള്‍ വെളുപ്പിക്കുകയും ചെയ്യുന്നു. പഴത്തൊലി മുഖത്ത് പുരട്ടുന്നത് വഴി മുഖക്കുരുവും ഇല്ലാതാക്കാനാകും. കൂടാതെ ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാനും അവ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും കൊണ്ട് സമ്പന്നമായ പഴത്തൊലി ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യുന്നു.
ചർമ്മത്തിൻറെ ഉപരിതലത്തിൽ രൂപപ്പെടുന്ന അധിക സെബം നീക്കം ചെയ്യാൻ സഹായിക്കുന്ന മികച്ച എക്സ്ഫോളിയേറ്ററായി വാഴപ്പഴം പ്രവർത്തിക്കുന്നു. പൊട്ടാസ്യം ധാരാളമായി അടങ്ങിയതിനാലും, ഈർപ്പം നിലനിൽക്കുന്നതിനാലും ഇത് വരണ്ട ചർമ്മത്തെ ജലാംശമുള്ളതാക്കാനും മൃദുവാക്കി മാറ്റാനും സഹായിക്കുന്നു.
തലയിൽ താരൻ നിറഞ്ഞിരിയ്ക്കുന്നുവെങ്കിൽ പഴത്തൊലി നന്നായി ഉടച്ച് അതിൽ രണ്ട് ടേബിൾസ്പൂൺ തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക. ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും റോസ് വാട്ടറും പേസ്റ്റിലേക്ക് ചേർക്കാം. ഒരു ടേബിൾ സ്പൂൺ തൈര് ഉപയോഗിച്ച് പേസ്റ്റ് ഇളക്കുക. തലയോട്ടിയിലും മുടിയിലും പേസ്റ്റ് നന്നായി പുരട്ടുക. മാസ്ക് കഴുകിക്കളയുന്നതിനുമുമ്പ് 15-20 മിനുട്ട് നേരമെങ്കിലും ഇത് തലയോട്ടിയിൽ നിലനിർത്തണം.
Discussion about this post