പാലക്കാട് : വോട്ടെടുപ്പ് ദിനത്തിൽ പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. 41.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് വെള്ളിയാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗം ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്നതിനിടയിൽ രണ്ടുപേരായിരുന്നു പാലക്കാട് ജില്ലയിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്നത്.
പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതായി നേരത്തെ തന്നെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതീവ ജാഗ്രത വേണ്ട സാഹചര്യം ആണെന്നും പൊതുജനങ്ങളും ഭരണ സംവിധാനങ്ങളും കൃത്യമായ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ സൂചിപ്പിച്ചിരുന്നു.
ഏപ്രിൽ 29 വരെ പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നായിരുന്നു നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നത്. ഈ ഉയർന്ന താപനിലയിൽ സൂര്യാഘാതവും സൂര്യാതപവും വരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത്തരം കാരണങ്ങൾ പലപ്പോഴും മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Discussion about this post