സംസ്ഥാനത്തെ തിയേറ്റര്‍ സമരം അനുവദിക്കില്ല എന്ന് കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് രാജ് മോഹന്‍ ഉണ്ണിത്താന്. ചലച്ചിത്രങ്ങളുടെ വൈഡ് റിലീസിങ് നടപ്പാക്കും.വിഷയത്തില്‍ ചലച്ചിത്ര വികസന കോര്പ്പറേഷന് ഇടപെടുേടുമെന്നും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുമെന്നും ഉണ്ണിത്താന് പറഞ്ഞു.
ചലച്ചിത്രത്തിന്റെ പതിപ്പ് പുറത്തുപോകാതെ നോക്കേണ്ടത് നിര്‍മ്മാതാവിന്റെ ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണോ പതിപ്പ് ചോര്‍ന്നത് എന്ന കാര്യം വ്യക്തമല്ല. സെന്‍സര്‍ ബോര്‍ഡിനെ മാത്രം കുറ്റപ്പെടുത്താനാകില്ല. കാരണം ബോര്‍ഡിന്റെ പക്കലുള്ള പതിപ്പ് ആര്‍ക്കും പിടിച്ചെടുക്കാനാകില്ല. ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായതിനാല്‍ നടപടിക്രമങ്ങളുണ്ടെന്നും ഉണ്ണിത്താന് പറഞ്ഞു.
Discussion about this post