ചെർള: തെലങ്കാനയിൽ ഏഴ് കമ്മ്യൂണിസ്റ്റ് ഭീകരർ പിടിയിൽ. ഇവരിൽ നിന്നും മുപ്പത് ജെലാറ്റിൻ സ്റ്റിക്കുകളും നിരവധി സ്ഫോടക വസ്തുക്കളും പിടികൂടി. ചെർള പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരർ പിടിയിലായത്.
അന്വേഷണ സംഘത്തെ കണ്ട ഭീകരർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പി ഇദാമയ്യ, എം സോമദു, പി ചെന്നൈയ്യ, രാവ മല്ലയ്യ, എം ബുദ്ര, കെ ബുജംഗ, ടി രമേശ് തുടങ്ങിയവരാണ് പിടിയിലായത്.
ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Discussion about this post